‘തൃശൂര്‍ നിങ്ങള്‍ തരികയാണെങ്കില്‍ എടുക്കുമെന്നാ’ണ് പറഞ്ഞത്: സുരേഷ് ഗോപി

തൃശൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു നടന്‍ സുരേഷ് ഗോപി. തൃശൂര്‍ തനിക്ക് വേണമെന്നല്ല, തരണമെന്നാണ് പറഞ്ഞതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

ടാസ് നാടകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്ന പഴയ വിവാദ പ്രസംഗത്തില്‍ സുരേഷ് ഗോപി വിശദീകരിച്ചത്. ചടങ്ങില്‍ സ്വാഗത പ്രാസംഗികന്‍ സുരേഷ് ഗോപിയുടെ പഴയ പ്രസംഗത്തെപ്പറ്റി പരാമര്‍ശിച്ചപ്പോഴാണ് സുരേഷ് ഗോപി വിശദീകരിച്ചത്. ‘തൃശൂര്‍ നിങ്ങള്‍ തരികയാണെങ്കില്‍ തൃശൂരിനെ ഇഷ്ടപ്പെടുന്ന താന്‍ അത് എടുക്കുമെന്നാ’ണ് ഉദ്ദേശിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. തൃശ്ശൂര്‍ എനിക്കുവേണം.. ഞാനിങ്ങെടുക്കുവാണെന്നായിരുന്നു എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഏറെ ട്രോളുകള്‍ നിറഞ്ഞതായിരുന്നു പ്രസംഗം.

നാടകങ്ങളില്‍ രാഷ്ട്രീയം കുത്തിനിറയ്ക്കാന്‍ ശ്രമിച്ച് അതിന്റെ കാമ്പ് നഷ്ടപ്പെടുത്തുകയാണെന്നും നാടകങ്ങളിലെ ദൈവനിഷേധം വേദനിപ്പിച്ചിരുന്നില്ല. എന്നാല്‍, പ്രത്യേക ഉന്നം വച്ച് മലീമസമായ ഹൃദയത്തോടെ ദൈവത്തെ കുറ്റം പറയുന്നതിന് മാപ്പില്ല, വിശ്വാസികളുടെ തുമ്മലില്‍ നിങ്ങള്‍ക്കു പിടിച്ചു നില്‍ക്കാനാവില്ലെന്ന് ഓര്‍മയിരിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

Exit mobile version