ശിവപാര്‍വതി ക്ഷേത്രത്തില്‍ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തി ചാണ്ടി ഉമ്മന്‍

90 കിലോ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരം ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തില്‍ തുലാഭാരം നടത്തി ചാണ്ടി ഉമ്മന്‍. ഞായറാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ ചാണ്ടി ഉമ്മന്‍ ദീപാരാധന തൊഴുതു. പുഷ്പാഞ്ജലിയും നടത്തി. ഇതിനുശേഷമാണ് 90 കിലോ പഞ്ചസാര കൊണ്ട് തുലാഭാരം നടത്തിയത്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വിജയത്തിനുപിന്നാലെയാണ് ചാണ്ടി ഉമ്മന്റെ സന്ദര്‍ശനം. ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി, മേല്‍ശാന്തി കുമാര്‍ മഹേശ്വരം എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു തുലാഭാരം.

പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമാണ് ചാണ്ടി ശിവപാര്‍വതി ക്ഷേത്രത്തില്‍ എത്തിയത്. ലോകത്ത് ഏറ്റവും പൊക്കംകൂടിയ ശിവലിംഗ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ചെങ്കലിലേത്.

അതേസമയം, പുതുപള്ളി ഉപതെരഞ്ഞെടുപ്പില്‍ 37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായി നിയമസഭയിലേക്കെത്തിയ ചാണ്ടി ഉമ്മന്‍ തിങ്കളാഴ്ച എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Exit mobile version