തിരുവനന്തപുരം:ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ടുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പി സദാശിവം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
അതേസമയം നിയമസഭാ സമ്മേളനത്തിന് മുമ്പ് ഓര്‍ഡിനന്‍സുകള്‍ പാസാക്കുന്നതിന് വേണ്ടിയാണ് പ്രത്യേക മന്ത്രിസഭ യോഗം ചേരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.