തിരുവനന്തപുരം: ഓണം സ്പെഷ്യല്‍ ഡ്രൈവില്‍ എക്സൈസ് രജിസ്റ്റര്‍ ചെയ്തത് 10,469 കേസുകള്‍. ഇതില്‍ 833 മയക്കുമരുന്ന് കേസും 1851 അബ്കാരി കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ മയക്കുമരുന്ന് കേസുകളില്‍ 841 പേരും അബ്കാരി കേസുകളില്‍ 1479 പേരും അറസ്റ്റിലായി.
അതേസമയം, 3.25 കോടിയുടെ മയക്കുമരുന്ന് പിടിച്ചതെന്ന് എക്സൈസ് അറിയിച്ചു. ആകെ 13,622 പരിശോധനകളാണ് നടത്തിയത്. മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 942 റെയ്ഡുകളും നടത്തി. 1,41,976 വാഹനങ്ങള്‍ പരിശോധിച്ചു. മയക്കുമരുന്ന് കേസില്‍ 56 വാഹനങ്ങളും അബ്കാരിയില്‍ 117 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
കൂടുതല്‍ മയക്കുമരുന്ന് കേസ് റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം (92), കോട്ടയം (90), ആലപ്പുഴ (87) ജില്ലകളിലാണ്. കുറവ് കാസര്‍കോട് ജില്ലയില്‍ (8). അബ്കാരി കേസ് ഏറ്റവുമധികം പാലക്കാട് (185), കോട്ടയം (184) ജില്ലകളിലും കുറവ് വയനാട്ടിലും (55), ഇടുക്കിയിലും (81) ആണ്.
അതേസയമം, ഓണം സ്പെഷ്യല്‍ ഡ്രൈവ് വിജയിപ്പിച്ച എക്സൈസ് സേനാംഗങ്ങളെ മന്ത്രി എംബി രാജേഷ് അഭിനന്ദിച്ചു.
Discussion about this post