തിരുവനന്തപുരം: ഹര്‍ത്താലിനെതിരെ നോ പറഞ്ഞ് വൃക്കരോഗികളും. ഹര്‍ത്താലുകള്‍ വൃക്കരോഗികളുടെ ജീവനെടുക്കുന്നുവെന്ന് ആരോപിച്ചാണ് രോഗികളുടെ പ്രതിഷേധം. ഹര്‍ത്താല്‍ ദിനത്തില്‍ രോഗികള്‍ക്ക് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഡയാലിസിസ് മുടങ്ങും. തുടര്‍ന്ന് ജീവന്‍ വരെ നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ട്. ഇത്തരത്തിലുള്ള ഹര്‍ത്താലുകള്‍ നിരവധി രോഗികള്‍ക്കാണ് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുള്ളത് എന്നും രോഗികള്‍ ചൂണ്ടിക്കാട്ടി.
ഡയാലിസിസ് നടത്താനായി സാധിച്ചില്ലെങ്കില്‍ ഭൂരിഭാഗം രോഗികളെയും തൊട്ടടുത്തദിവസം ത്രീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ടിവരും. അടുത്തദിവസം നടക്കുന്ന നാല്‍പത്തിയെട്ട് മണിക്കൂര്‍ പണിമുടക്ക് രോഗികളെ വലയ്ക്കുമെന്ന ആശങ്കയും നലിനില്‍ക്കുന്നുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ ഡയാലിസിസ് രോഗികള്‍ക്കും ഡയാലിസിസ് കേന്ദ്രങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.