ദോഹ: ഫുട്‌ബോള്‍ കളിക്കിടെ യുവാവ് ദോഹയില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം വേങ്ങര പാക്കടപ്പുറായ ഇരുകുളം വലിയാക്ക തൊടി അഹമ്മദ് മുസല്യാരുടെയും ആഇശയുടെയും മകന്‍ നൗഫല്‍ ഹുദവി ആണ് മരിച്ചത്.
മുപ്പത്തിയഞ്ച് വയസ്സായിരുന്നു. ദോഹയിലെ സ്വകാര്യ ടൈപ്പിങ് സെന്ററിലെ ജീവനക്കാരന്‍ ആയിരുന്നു നൗഫല്‍. രണ്ട് മാസം മുന്‍പാണ് നൗഫല്‍ ഖത്തറില്‍ എത്തിയത്.
also read: മുട്ട അമിതമായി കഴിച്ചാലുള്ള പ്രശ്‌നങ്ങള്‍ ഇവയാണ്…
ദോഹയിലെ സ്വകാര്യ ടൈപ്പിങ് സെന്ററിലെ ജീവനക്കാരന്‍ ആയിരുന്നു. കൂട്ടുകാര്‍്‌കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നിതിനിടെ നൗഫല്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ രണ്ടു ദിവസം മുമ്പാണ് മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിയ്ത. കുഞ്ഞിനെ ഒരുനോക്കുകാണാനാവാതെയാണ് നൗഫലിന്റെ മടക്കം. ചെമ്മാട് ദാറുല്‍ഹുദ ഇസ്ലാമിക് അക്കാദമി, പറപ്പൂര്‍ സബീലുല്‍ ഹിദായ, ചാമക്കാല നഹ്ജുറഷാദ്, മരവട്ടം ഗ്രേസ് വാലി തുടങ്ങിയ സ്ഥാപനങ്ങളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
also read: ബൈക്കില്‍ ചരക്ക് വാഹനം ഇടിച്ചു കയറി അപകടം; ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു
എസ്‌കെഎസ്എസ്എഫ് ഇരുകുളം യൂണിറ്റ് പ്രസിഡന്റ്, കുറ്റൂര്‍ ക്ലസ്റ്റര്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടു പോകും
ഭാര്യ: സീനത്ത്. മക്കള്‍: മുഹമ്മദ് ഹനൂന്‍, മുഹമ്മദ് ഹഫിയ്യ്. സഹോദരങ്ങള്‍: ത്വയ്യിബ്, മുനീര്‍, ബദരിയ്യ.