തൃശൂര്‍: മയക്കുമരുന്നിന് അടിമപ്പെട്ട് മാനസികനില തെറ്റിയ യുവാവ് സ്വന്തം വീടിന് തീയിട്ടു. മന്ദലാംകുന്ന് പാപ്പാളി കോറമ്പത്തയില്‍ മൊയ്തീന് (45) ആണ് മയക്കുമരുന്ന് ഉപയോഗിച്ച് സമനില തെറ്റിയതിനെ തുടര്‍ന്ന് സ്വന്തം വീടീന് തീയീട്ടത്. ഇന്നലെ പകല്‍ 12ഓടെയാണ് സംഭവം.
ടെറസ്, വീടിന്റെ ബെഡ് റൂം, അടുക്കള എന്നിവയാണ് കത്തിച്ചത്. അലമാരയില്‍ ഉണ്ടായിരുന്ന മൂന്നോളം ആധാരങ്ങളും, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, മറ്റു വിലപ്പിടിപ്പുള്ള രേഖകളും കത്തിനശിച്ചിട്ടുണ്ട്.
ഇയാള്‍ പ്രകോപിതനായതോടെ അമ്മയും സഹോദരിയും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഏറെ നേരം കഴിഞ്ഞ് പോലീസ് എത്തിയാണ് തീ അണച്ചത്. തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
രണ്ട് മാസം മുമ്പാണ് മൊയ്തീന്റെ അച്ഛന് ഹസ്സന് മരിച്ചത്. ഇതിനുശേഷം മാതാവും സഹോദരിയുമൊത്താണ് ഇയാള്‍ താമസം. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പലതവണ വിവിധ ആശുപത്രികളില്‍ ഇയാളെ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ഭാര്യമാര്‍ തെറ്റിപ്പിരിഞ്ഞു അവരവരുടെ വീടുകളിലാണ് താമസം.
Discussion about this post