ജിഷ്ണു പ്രണോയ് ചരമവാര്‍ഷികം; അനുസ്മരണയോഗം സംഘടിപ്പിച്ച് സിപിഎം

അനുസ്മരണ ചടങ്ങില്‍ ജിഷ്ണുവിന്റെ അച്ഛന്‍ അശോകനും പങ്കെടുത്തിരുന്നു

നാദാപുരം: പാമ്പാടി നെഹ്‌റു കോളേജിലെ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയായ ജിഷ്ണു പ്രണോയി ഹോസ്റ്റലില്‍ ദുരുഹസാഹചര്യത്തില്‍ മരണപ്പെട്ടിട്ട് ഇന്നലെ രണ്ടുവര്‍ഷം തികഞ്ഞു. ഇന്നലെ സിപിഎം ജിഷ്ണുവിന്റെ നാടായ വളയത്ത് അനുസ്മരണ യോഗം സംഘടിപ്പിച്ചിരുന്നു.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ചടങ്ങില്‍ പങ്കെടുത്തു. ജിഷ്ണുവിന്റേത് പാര്‍ട്ടി കുടുംബമാണെന്നും എക്കാലത്തും സിപിഎമ്മിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ നടന്ന അനുസ്മരണ ചടങ്ങില്‍ ജിഷ്ണുവിന്റെ അച്ഛന്‍ അശോകനും പങ്കെടുത്തിരുന്നു. സിബിഐ അന്വേഷണത്തില്‍ പൂര്‍ണ്ണ തൃപ്തനാണെന്നും അശോകന്‍ പറഞ്ഞു.

തന്റെ മകന്റെ മരണത്തിന് കാരണക്കാരായവര്‍ ശിക്ഷിക്കപ്പെടും വരെ നിയമപോരാട്ടം തുടരുമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ ഇന്നലെ ഒരു പ്രമുഖ ചാനലിനോട് പറഞ്ഞിരുന്നു.

Exit mobile version