അപ്പയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പള്ളിക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു, ഏറ്റവും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും, ഒരു സംശയവുമില്ലെന്ന് മറിയ ഉമ്മന്‍

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ ആദ്യഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ വമ്പന്‍ ലീഡുമായി യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ വിജയക്കുതിപ്പ് തുടരുകയാണ്.

ചാണ്ടി ഉമ്മന്‍ മുന്നേറുമ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സഹോദരി മറിയ ഉമ്മന്‍. പുതുപ്പള്ളിക്കാര്‍ അപ്പയോടൊപ്പം തന്നെ ചാണ്ടി ഉമ്മനെയും സ്വീകരിച്ചുകഴിഞ്ഞുവെന്നാണ് മറിയ മാധ്യമങ്ങളോടു പ്രതികരിച്ചത്.

also read: കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റിന്റെ ബാക്കി പൈസ നല്‍കിയില്ല; വിദ്യാര്‍ഥിനി നടന്നത് 12 കിലോമീറ്റര്‍, പരാതി

”ഉമ്മന്‍ ചാണ്ടിയോടൊപ്പം ചാണ്ടി ഉമ്മനെയും പുതുപ്പള്ളിക്കാര്‍ സ്വീകരിച്ചുകഴിഞ്ഞു. ഇനി പൂര്‍ണ ഫലത്തിനായി കാത്തരിക്കുകയാണ്. ശുഭപ്രതീക്ഷയാണുള്ളത്. യാതൊരുവിധ സംശയവുമില്ല. ഏറ്റവും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് കുടുംബത്തിന്റെയും പാര്‍ട്ടിയുടെയും പ്രതീക്ഷ” – മറിയ പറഞ്ഞു.

വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ രണ്ടു മണിക്കൂര്‍ പിന്നീടുമ്പോള്‍ 20,000ല്‍പ്പരം വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ ഏഴ് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ചാണ്ടി ഉമ്മന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയിരുന്നു.

also read: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: നോട്ടക്ക് നല്‍കിയ പരിഗണന പോലും ലഭിക്കാതെ അരിക്കൊമ്പന്‍ സ്ഥാനാര്‍ത്ഥി, ദേവദാസിന് ലഭിച്ചത് 8 വോട്ടുകള്‍ മാത്രം

Exit mobile version