ആലുവ പീഡനം; പുഴയില്‍ ചാടിയ പ്രതിയെ സാഹസികമായി പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത് ഇവരാണ്’ ; ചിത്രം പങ്കുവച്ച് സിഐടിയു

ആലുവ പാലത്തിന് താഴെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പ്രതി പോലീസിനെ കണ്ട് പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരും സാഹസികമായി പിടികൂടുകയായിരുന്നു.

എറണാകുളം: ആലുവയില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചവരുടെ ചിത്രം പുറത്തുവിട്ട് സിഐടിയു. ചുമട്ടു തൊഴിലാളികളും സിഐടിയു ആലുവ ബൈപ്പാസ് യൂണിറ്റിലെ പ്രവര്‍ത്തകരുമായ വികെ ജോഷി, ജി മുരുകന്‍ എന്നിവരാണ് പ്രതിയെ പുഴയില്‍ ഇറങ്ങി പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്. ആലുവ പാലത്തിന് താഴെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന പ്രതി പോലീസിനെ കണ്ട് പുഴയില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരും സാഹസികമായി പിടികൂടുകയായിരുന്നു.

നീന്താന്‍ അറിയുന്നവര്‍ ആരെങ്കിലുമുണ്ടോയെന്ന് ചോദിച്ചാണ് പോലീസ് തങ്ങളെ സമീപിച്ചതെന്ന് ജോഷി പറഞ്ഞു. തുടര്‍ന്ന് മുരുകനൊപ്പം പുഴയരികിലേക്ക് ഇറങ്ങി ചെന്നപ്പോള്‍ പ്രതി ക്രിസ്റ്റില്‍ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. അപ്പോള്‍ തന്നെ താന്‍ ചാടി ക്രിസ്റ്റിലിന്റെ കൈയിലും മുരുകന്‍ കോളറിലും പിടിച്ചു. അതോടെ ക്രിസ്റ്റില്‍ കീഴടങ്ങുകയായിരുന്നെന്ന് ജോഷി പറഞ്ഞു. തുടര്‍ന്ന് പോലീസിനെ കൈയ്യോടെ പിടികൂടി.

തിരുവനന്തപുരം ചെങ്കല്‍ സ്വദേശി സതീഷ് എന്ന് വിളിക്കുന്ന ക്രിസ്റ്റില്‍ രാജിനെയാണ് ആലുവയില്‍ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പിടിയിലായത്. ക്രിസ്റ്റില്‍ കൊടും ക്രിമിനലാണെന്ന് പോലീസ് പറഞ്ഞു. വയോധികയെ പീഡിപ്പിച്ച കേസടക്കം തിരുവനന്തപുരം ജില്ലയില്‍ മാത്രം നിരവധി കേസുകളാണ് പ്രതിക്കെതിരെയുള്ളതെന്നാണ് പോലീസ് പറയുന്നത്.

വയോധികയെ പീഡിപ്പിച്ച കേസില്‍ വിചാരണ നടക്കവെയാണ് ഒന്നര വര്‍ഷം മുന്‍പ് പ്രതി എറണാകുളത്തേക്ക് മുങ്ങിയത്. മേസ്തരി പണിക്ക് ബന്ധുവിനൊപ്പം പോകുന്നുവെന്നാണ് വീട്ടുകാരെ അറിയിച്ചത്. പിന്നീട് ഒരു വിവരവും ക്രിസ്റ്റിലിനെ കുറിച്ച് ലഭിച്ചിട്ടില്ലെന്ന് അമ്മ പറഞ്ഞു. മൊബൈല്‍ ഫോണ്‍ മുതല്‍ കോഴി വരെ എന്തും മോഷ്ടിക്കുന്നതായിരുന്നു പ്രതിയുടെ സ്വഭാവം.

Exit mobile version