ആലുവ: എറണാകുളം കുറമശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. മാതാപിതാക്കളേയും മകനേയുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഗൃഹനാഥനും ഭാര്യയും 35-കാരനായ മകനുമാണ് മരിച്ചത്. മകന്റെ സാമ്പത്തിക ബാധ്യതയാണ് കുടുംബത്തെ കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
ആരേയും വീടിന് പുറത്തേക്ക് കാണാതായതിനെ തുടർന്ന് അയൽവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്. ചെങ്ങമനാട് പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കൂട്ടമരണം ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, പരിഹരിക്കാനാകാത്ത മാനസിക വ്യഥകളുണ്ടാകുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Discussion about this post