കണ്ണൂര്‍:കണ്ണൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധന് അറസ്റ്റില്‍. കൂത്തുപറമ്പില്‍ മന്ത്രവാദ കേന്ദ്രം നടത്തുന്ന ജയേഷ് ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്.
എലിപറ്റച്ചിറയില്‍ ചാത്തന്‍സേവാ കേന്ദ്രം നടത്തുകയാണ് ജയേഷ്. ഏതാനും നാളുകള്‍ക്ക് മുമ്പായിരുന്നു പീഡനം നടന്നത്. എന്നാല്‍ പിന്നീട് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
also read: കുറമശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി; അന്വേഷണം
തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മന്ത്രവാദ കേന്ദ്രത്തിനെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു. തുടര്‍ന്ന് യുവജനസംഘടനകള്‍ മന്ത്രവാദ കേന്ദ്രത്തിനെതിരെ പ്രതിഷേധവും സംഘടിപ്പിച്ചിട്ടുണ്ട്.
Discussion about this post