ആലുവ: ആലുവയില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി അപകടനില തരണം ചെയ്‌തെന്ന് ഡോക്ടര്‍മാര്‍. കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ആരോഗ്യ നില തൃപ്തികരമാണ്. കുട്ടിയെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം ലേബര്‍റൂമിലേക്ക് മാറ്റിയിരുന്നു.
കുട്ടിയെ രക്തം വാര്‍ന്നൊലിക്കുന്ന നിലയിലായിരുന്നു കളമശേരി മെഡിക്കല്‍ കോളജിലെത്തിച്ചത്. കുട്ടിയുടെ സ്വകാര്യഭാഗത്ത് പരുക്കുണ്ടെന്നാണ് പോലീസ് അറിയിച്ചു.
പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആലുവയില്‍ ചാത്തന്‍പുറത്ത് ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പ്രതി മലയാളിയാണെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് പ്രതിയെന്നും ജയില്‍വാസം അനുഭവിച്ചിട്ടുള്ളയാളാണെന്നും പോലീസ് പറഞ്ഞു. പ്രതി തിരുവനന്തപുരം സ്വദേശിയാണെന്നും സൂചനയുണ്ട്.
പുലര്‍ച്ചെ രണ്ട് മണിയോടെ കുട്ടിയുടെ കരച്ചില്‍ കേട്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരാള്‍ കുട്ടിയുമായി പോകുന്നത് കണ്ടു തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. ജനലിലൂടെ നോക്കിയപ്പോള്‍ ചോരയൊലിപ്പിച്ച നിലയിലായിരുന്നു പെണ്‍കുട്ടിയെന്ന് ദൃക്‌സാക്ഷി പറഞ്ഞു. തുടര്‍ന്ന് വീട്ടുകാരേയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു.
പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടെ കുട്ടി പുറത്തേക്ക് വരുന്നത് അയല്‍വാസിയായ സുകുമാരന്‍ ആണ് കണ്ടത്. സാക്ഷിയും കുട്ടിയും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
Discussion about this post