തൃശ്ശൂര്‍: കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്ന് കാണാതായ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ഥികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ പന്‍വേലില്‍ നിന്നാണ് വിദ്യാര്‍ഥികളെ കണ്ടെത്തിയത്. കൂര്‍ക്കഞ്ചേരി ജെപിഇ എച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളെ കാണാതായത് ഇന്നലെയാണ്.
സ്‌കൂളിലേക്കു പോയ കുട്ടികള്‍ മടങ്ങിയെത്താത്തിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ടോടെയാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. കുട്ടികളില്‍ ഒരാള്‍ വീട്ടില്‍ നിന്നും പണമെടുത്തതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇവരുടെ കൈവശം ഫോണുണ്ടായിരുന്നെങ്കിലും അത് സ്വിച്ച് ഓഫായിരുന്നു.
ബുധനാഴ്ച വൈകിട്ട് സംശയകരമായ സാഹചര്യത്തില്‍ ട്രെയിനില്‍ കണ്ട കുട്ടികളെ മലയാളികളായ യാത്രക്കാര്‍ ശ്രദ്ധിച്ചിരുന്നു. മുംബൈയിലെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്നവരാണ് നാടുവിട്ട കുട്ടികളാണെന്ന സംശയത്തില്‍ ഇവരെ തടഞ്ഞുവച്ചത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൃശൂരില്‍ നിന്ന് കാണാതായ കുട്ടികളാണ് ഇവരെന്ന് തിരിച്ചറിഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടികളെ എത്രയും വേഗം നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
Discussion about this post