കോഴിക്കോട്: കൊയിലാണ്ടിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. ബിജെപി പ്രവര്‍ത്തകനായ കൊല്ലം കൊയിലി വീട്ടില്‍ അതുലിന്റെ വീടിന് നേരെയാണ് ബോംബാക്രമണം ഉണ്ടായത്. വീടിന്റെ മുന്‍വശത്തെ വാതില്‍ പൂര്‍ണ്ണമായും തകര്‍ന്നു.
ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ ഭാഗമായി പേരാമ്പ്ര, കൊയിലാണ്ടി പ്രദേശത്ത് അക്രമം തുടരുകയാണ്. പേരാമ്പ്രയിലും വടകരയിലും അഞ്ച് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.