വയനാട്: മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കി രക്ഷപ്പെട്ട പോലീസുകാരൻ പുൽപ്പള്ളിയിൽ പിടിയിൽ. ജില്ലാ പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ സിവിൽ പൊലീസ് ഓഫീസറായ മുത്തങ്ങ ആനപ്പന്തി കോളനിയിലെ (24) സന്ദീപിനെ ആണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം പുൽപ്പള്ളി കല്ലുവയലിലാണ് സംഭവമുണ്ടായത്. മദ്യലഹരിയിൽ സന്ദീപ് ഓടിച്ച വാഹനം ഇടിച്ച് കാൽനടയാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.
റോഡരികിലൂടെ റേഷൻ കടയിലേക്ക് നടന്നു പോവുകയായിരുന്ന ഗാന്ധിനഗർ കോളനിയിൽ നന്ദഗോപന്റെ മകൻ രണ്ടരവയസുകാരൻ കവിൻ, പിതൃ സഹോദരി ആതിര എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ALSO READ- സേലത്ത് വാഹനാപകടം; ഒരു കുടുംബത്തിലെ ആറു പേര് മരിച്ചു, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
അതിലേഗത്തിൽ പാഞ്ഞെത്തിയ കാർ ഇരുവരേയും ഇടിച്ച ശേഷം നിർത്താതെ കടന്നു കളയുകയായിരുന്നു. തുടർന്ന് പോലീസുകാരനെ നാട്ടുകാരാണ് പിടികൂടിയത്. കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസുകാരനെ സന്ദീപ് കയ്യേറ്റം ചെയ്യാനും ശ്രമിച്ചതായി പരാതിയുണ്ട്.
Discussion about this post