കൊല്ലം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവാവ് പിടിയില്‍. കീരിപ്പുറം സ്വദേശി സിബിനാണ് യുവതിയുടെ പരാതിയില്‍ പറവൂര്‍ പോലീസിന്റെ പിടിയിലായത്.
ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന യുവതിയുമായി 2012ല്‍ ഫേസ്ബുക്ക് വഴിയാണ് സിബിന് പരിചയത്തിലാവുന്നത്. 2013 ഡിസംബറില്‍ യുവതി നാട്ടില്‍ എത്തിയപ്പോള്‍ വിവാഹ ആലോചനയുമായി യുവാവ് യുവതിയുടെ വീട്ടിലെത്തി. തുടര്‍ന്ന് വിശ്വാസം പിടിച്ച് പറ്റിയ യുവാവ് പല ആവശ്യങ്ങള്‍ പറഞ്ഞ് പലപ്പോഴായി 25 ലക്ഷം രൂപയും 10 ലക്ഷം രൂപയുടെ സാധനങ്ങളും യുവതിയില്‍ നിന്ന് കൈക്കലാക്കി.
2020ലും 2022ലും നിര്‍ബന്ധിച്ച് യുവതിയെ നാട്ടില്‍ എത്തിച്ച പ്രതി പല സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്തു.