മഞ്ഞില്‍ പുതഞ്ഞ് മൂന്നാര്‍; താപനില മൈനസ് 3 ഡിഗ്രി സെല്‍ഷ്യസ്

കാശ്മീരിനെ അനുസ്മരിപ്പിക്കുന്ന മഞ്ഞുവീഴ്ച്ചയാണ് ഇപ്പോള്‍ മൂന്നാറിലുള്ളത്. മൂന്നാറിലെ മൊട്ടക്കുന്നുകളും തേയില തോട്ടങ്ങളും മഞ്ഞു പുതച്ച് കിടക്കുകയാണ്.

ഇടുക്കി: അതിശൈത്യത്തിന്റെ പിടിയിലമര്‍ന്ന് മൂന്നാര്‍. മൂന്നാറില്‍ താപനില മൈനസ് മൂന്നു ഡിഗ്രി സെന്റിഗ്രേഡ് രേഖപ്പെടുത്തി. കാശ്മീരിനെ അനുസ്മരിപ്പിക്കുന്ന മഞ്ഞുവീഴ്ച്ചയാണ് ഇപ്പോള്‍ മൂന്നാറിലുള്ളത്. മൂന്നാറിലെ മൊട്ടക്കുന്നുകളും തേയില തോട്ടങ്ങളും മഞ്ഞു പുതച്ച് കിടക്കുകയാണ്.

മൂന്നാറിലുള്ള ചൊക്കനാട്, ചിറ്റുവാര, ചെണ്ടുവാര, കന്നിമല, രാജമല, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് താപനില മൈനസ് 3 ഡിഗ്രി സെല്‍ഷ്യസിലെത്തിയത്. മൂന്നാറില്‍ ഏറ്റവും മനോഹരമായ കാഴ്ച്ച നല്‍കുന്നത് വരയാടുകളുടെ ആവാസ കേന്ദ്രമായ രാജമലയാണ്. സൂര്യപ്രകാശം ആദ്യമെത്തുന്നത് മൂന്നാറിലെ രാജമലയിലാണ്.

അതേസമയം, ശൈത്യം മൂന്നാറില്‍ പെയ്തിറങ്ങിയോതെടെ സന്ദര്‍ശകരുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്നാണ് ടൂറിസം വകുപ്പ് പറയുന്നത്. മീശപ്പുലിമലയിലേക്ക് യുവാക്കളുടെ തിരക്കാണ്.

Exit mobile version