കോട്ടയം; പെണ്മക്കളെ കഴുത്തു മുറിച്ച് പരുക്കേല്‍പ്പിച്ച പിതാവ് ആത്മഹത്യ ചെയ്ത സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. കോട്ടയം ജില്ലയിലെ രാമപുരത്തിനടുത്ത് ചേറ്റുകുളത്താണ് സംഭവം. പരിക്കേറ്റ 3 പെണ്‍കുട്ടികളില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
ചേറ്റുകുളം സ്വദേശിയായ ജോമോനാണ് മക്കളെ ആക്രമിച്ച ശേഷം ജീവനൊടുക്കിയത്. ജോമോനെ തൂങ്ങിമരിച്ച നിലയിലാണ് വീടിനുള്ളില്‍ കണ്ടെത്തിയത്. പരിക്കേറ്റ പെണ്‍കുട്ടികള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.കുട്ടികളുടെ അമ്മയുമായി ജോമോന് ഒന്നര വര്‍ഷമായി പിണങ്ങി താമസിക്കുകയാണെന്നും തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണമെന്നും നാട്ടുകാര്‍ പറയുന്നു.
also read: മലയിൻകീഴിൽ നാലുവയസുകാരന്റെ മരണം; ഷവർമ്മ കഴിച്ചതിനെ തുടർന്നെന്ന് ആരോപണം; അന്വേഷിക്കാൻ പോലീസ്
അര്‍ധരാത്രിയോടെ വീട്ടുമുറ്റത്ത് വച്ചാണ് രണ്ടുമക്കളെ വെട്ടിയതെന്ന് ജോമോന്റെ അമ്മാവന് മത്തായി പറഞ്ഞു. മക്കള്‍ നിലവിളിച്ച് വീടിനു പുറത്തേക്കോടിയപ്പോള്‍ ജോമോന് പിന്തുടര്ന്ന് ആക്രമിച്ചു. തടുക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ലെന്നും ഭാര്യയുമായി ജോമോന് നല്ല സ്നേഹത്തിലായിരുന്നെന്നും മത്തായി പറഞ്ഞു.
മദ്യപിച്ചെത്തിയ ജോമോന് ഉറങ്ങിക്കിടന്നിരുന്ന ഏഴ് വയസ്സുകാരി അനാമികയുടെ കഴുത്ത് അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് മുറിച്ചത്. അനാമികയുടെ കരച്ചില് കേട്ട സഹോദരിമാരായ 13 വയസ്സുകാരി അനന്യയും 10 വയസ്സുകാരി അമേയയും ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് പുറത്തേക്കോടി.
ഇവരെ പിടിവലിക്കിടെ ജോമോന് വെട്ടിപരുക്കേല്‍പ്പിച്ചു. കുട്ടികള്‍ തൊട്ടു പിന്നിലുള്ള വീട്ടിലേക്ക് ഓടിയതോടെ ജോമോന് വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.
Discussion about this post