കൊച്ചി: എറണാകുളത്ത് പെരുമ്പടപ്പ് സ്വദേശിനിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച യുവതികൾ പിടിയിലായി. ഫോർട്ട് കൊച്ചി – കുമ്പളങ്ങി റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വെച്ചായിരുന്നു സംഭവം. ബസിനുള്ളിൽ വെച്ച് സ്വർണ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനികളാണ് പോലീസിന്റെ പിടയിലായത്.
തമിഴ്നാട് സ്വദേശിനികളായ രഞ്ജിനി, മഹാലക്ഷ്മി എന്നിവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
പെരുമ്പടപ്പ് സ്വദേശിനിയുടെ മൂന്ന് പവൻ വരുന്ന സ്വർണ മാലയാണ് പ്രതികൾ മോഷ്ടിക്കാൻ ശ്രമിച്ചത്. എന്നാൽ പെരുമ്പടപ്പ് സ്വദേശിനി മോഷണം തിരിച്ചറിഞ്ഞ് ബഹളം വെച്ചതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു.
also read- ആംബുലന്‍സ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു: ഡിസ്ചാര്‍ജായി വന്ന രോഗി മരിച്ചു
വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് പ്രതികളെ പിടികൂടിയത്. കോടതിയിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Discussion about this post