പത്തനംതിട്ട: കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ തുടരുകയാണ്. കനത്ത മഴയില്‍ പമ്പാ നദിയില്‍ ജലനിരപ്പുയര്‍ന്നു. റാന്നി കുരുമ്പന്‍മൂഴി കോസ് വേയില്‍ വെള്ളം കയറി.
ഇന്നലെ രാത്രിയിലും ഗുനാഥന്‍മണ്ണ്, മുണ്ടന്‍പാറ മേഖലയില്‍ കനത്ത മഴയായിരുന്നു. ഇതേ തുടര്‍ന്ന് ഗുരുനാഥന് മണ്ണ് ഭാഗത്ത് മലവെള്ളപ്പാച്ചിലുണ്ടായി. ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയെന്ന് സംശയമുണ്ട്.
ജലനിരപ്പുയര്‍ന്ന് നീരൊഴുക്ക് ശക്തമായതോടെ മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. മൂഴിയാര്‍ ഡാമിന്റെ ഒരു ഷട്ടറും മണിയാര്‍ ഡാമിന്റെ രണ്ടു ഷട്ടറുകളുമാണ് ഉയര്‍ത്തിയത്.
കക്കാട്ടാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കഴിഞ്ഞ ദിവസവും ഉയര്‍ത്തിയിരുന്നു.
Discussion about this post