അമ്മയ്‌ക്കൊപ്പമുള്ള ചിത്രത്തിന് മോശം കമന്റ്: നിങ്ങള്‍ സ്വന്തം കാര്യം നോക്കെന്ന് ഗോപി സുന്ദര്‍

കൊച്ചി: എപ്പോഴും വിവാദങ്ങളില്‍ നിറയുന്ന സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ക്കെല്ലാം വിമര്‍ശകരാണ് കൂടുതല്‍. ഇപ്പോഴിതാ
അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചപ്പോഴും വിമര്‍ശകര്‍ എത്തി. മോശം കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ഗോപി സുന്ദര്‍.

‘അമ്മ ലവ്’ എന്ന കുറിപ്പോടെയാണ് അമ്മയ്ക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ പങ്കുവെച്ചത്. ‘ഈ അമ്മയോട് എന്തെങ്കിലും ബഹുമാനം തോന്നണമെങ്കില്‍ താന്‍ ആദ്യം ഒരു സ്ത്രീയോട് എങ്കിലും മര്യാദ കാണിക്ക്’- എന്നായിരുന്നു പോസ്റ്റിന് താഴെ വന്നൊരു കമന്റ്.

വിമര്‍ശകന്റെ കമന്റിന് താഴെ ഉടന്‍ മറുപടിയുമായി ഗോപി സുന്ദറും രംഗത്തെത്തി. ‘തല്‍ക്കാലം നിങ്ങള്‍ സ്വന്തം കാര്യം നോക്ക്. നിങ്ങളുടെ മര്യാദ കാണിക്ക്, ആരും നിങ്ങളോട് വിഷമം പറയാനോ രക്ഷിക്കാനോ സമാധാനിപ്പിക്കാനോ പറഞ്ഞിട്ടില്ലാത്ത പക്ഷം മര്യാദയെ കുറിച്ച് അതും മറ്റൊരാളുടെ മര്യാദയെ കുറിച്ച് എന്തിനാണ് വെറുതെ ജഡ്ജ് ചെയ്യുന്നത്.’ – എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി.

‘വണ്‍ ലൈഫ്, ഇറ്റ്സ് ബ്യൂട്ടിഫുള്‍, ലിവ് ഫോര്‍ യുവര്‍സെല്‍ഫ്’ എന്ന ക്യാപ്ഷനോടെ മറ്റൊരു ചിത്രവും ഗോപി സുന്ദര്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെയും മോശം കമന്റുമായി വിമര്‍ശകര്‍ വന്നിരുന്നു.

നന്മ മാത്രം എന്ന അക്കൗണ്ടില്‍ നിന്നും ‘ഇപ്പോ അമൃത നിന്റെ ഭാര്യ അല്ലെ’- എന്നായിരുന്നു കമന്റ് വന്നത്. കമന്റ് ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ ‘നിനക്ക് നന്മ മാത്രം പോരെല്ലേ’- എന്ന് പൊട്ടിച്ചിരിക്കുന്ന സ്മൈലിക്കൊപ്പം ഗോപി സുന്ദര്‍ മറുപടി നല്‍കി.

Exit mobile version