യുവതി വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍, ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം, കസ്റ്റഡിയില്‍

തിരുവനന്തപുരം: യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട്ടാണ് സംഭവം. ചന്തവിള നൗഫില്‍ മന്‍സിലില്‍ നൗഫിയ ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസ്സായിരുന്നു.

സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. റഹീസ്ഖാനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാവിലെ 10.45 നാണ് വീട്ടിലെ ഹാളില്‍ നൗഫിയയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

also read: സണ്ണി ലിയോണിനൊപ്പം റാംപ് വാക്ക്, വാഗ്ദാനം വിശ്വസിച്ച് പേര് രജിസ്റ്റര്‍ ചെയ്തത് നിരവധിപേര്‍! ഒടുവില്‍ നിരാശ, കേസെടുത്ത് പോലീസ്

സംഭവത്തിന് പിന്നാലെ റഹീസ് ഖാനെതിരെ ഗുരുതര ആരോപണവുമായി നൗഫിയയുടെ കുടുംബം രംഗത്തെത്തി. നൗഫിയയെ ഭര്‍ത്താവ് റഹീസ്ഖാന്‍ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് സഹോദരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

നൗഫലിന്റെ പരാതിയിലാണ് റഹീസ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇരുവര്‍ക്കും മൂന്ന് കുട്ടികളുണ്ട്.

Exit mobile version