ഇടുക്കിയിൽ വിനോദസഞ്ചാര കേന്ദ്രത്തിൽ യുവതി കുഴഞ്ഞുവീണു; ആശുപത്രിയിൽ എത്തും മുൻപെ മരണം

തൊടുപുഴ: ഇടുക്കി വളഞ്ഞങ്ങാനത്തു വിനോദ സഞ്ചാര കേനേദ്രത്തിൽ കുഴഞ്ഞുവീണ യുവതി മരിച്ചു. കൊല്ലം മഞ്ഞക്കര നെടുമ്പന എച്ച്എസ് വില്ലയിൽ എ സലീമിന്റെയും ബി മധുജയുടെയും മകൾ സഫ്‌ന സലിം(21) ആണു മരണപ്പെട്ടത്.

ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കുടുംബാംഗങ്ങൾക്കൊപ്പം വെള്ളച്ചാട്ടത്തിനു സമീപം നിൽക്കവെയാണ് സഫ്‌ന കുഴഞ്ഞുവീണത്. തുടർന്ന് കൂടെയുണ്ടായിരുന്നവർ ചേർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ALSO READ- ചാന്ദ്രയാന്റെ രൂപത്തിൽ പൂക്കളവും, ആഘോഷവും; മടങ്ങുന്നതിനിടെ ഉറ്റ സുഹൃത്തുക്കളെ കവർന്ന് അപകടം; പലരും അറിഞ്ഞത് ഏറെ വൈകി; നോവിൽ പ്രവാസ ലോകം

കൊല്ലം വെളിച്ചിക്കാല ബഥരിയ ബിഎഡ് കോളജിലെ ഒന്നാം വർഷ ബിഎഡ് വിദ്യാർത്ഥിനിയായിരുന്നു സഫ്‌ന.

Exit mobile version