കോട്ടയം: കോട്ടയത്ത് പ്രസവ ശസ്ത്രക്രിയയ്ക്കുശേഷം ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. ചാരുംമൂട് അശോകഭവനില്‍ അശ്വജിത്തിന്റെ ഭാര്യയും അമ്പാറ ചിരട്ടയോലിപ്പാറ നല്ലൂര്‍ പീതാംബരന്റെയും ഓമനയുടെയും മകളുമായ ആര്യമോള്‍ ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസ്സായിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു ആര്യമോള്‍. പാലാ ജനറല്‍ ആശുപത്രിയില്‍ ഓഗസ്റ്റ് 22നാണ് പ്രസവത്തിനായി ആര്യമോളെ പ്രവേശിപ്പിച്ചത്.
23നു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. എന്നാല്‍ ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് യുവതിയുടെ നില വഷളായി. ഇതോടെ 26ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
ഗുരുതരാവസ്ഥയിലായ ആര്യ വ്യാഴാഴ്ച രാത്രി മരിക്കുകയായിരുന്നു. യുവതിയുടെ മരണത്തിന് പിന്നാലെ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി.
also read: അതിശക്തമായ മഴ, ഉരുള്‍പൊട്ടി മലവെള്ളം ഇരച്ചെത്തി, മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു, ജാഗ്രത
ആശുപത്രിയിലെ ചികിത്സാപ്പിഴവാണ് ആര്യമോളുടെ മരണത്തിന് കാരണമായതെന്നാണ് കുടുംബം പറയുന്നത്. ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Discussion about this post