സ്വകാര്യബസ് കണ്ടക്ടറെ അഞ്ചംഗസംഘം ബസില്‍ കയറി കുത്തിപരിക്കേല്‍പ്പിച്ചു; യുവാവ് ആശുപത്രിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യബസ് കണ്ടക്ടറെ അഞ്ചംഗസംഘം കുത്തിപരിക്കേല്‍പ്പിച്ചു. ബാലരാമപുരം സ്വദേശി അരുണി(32)നാണ് കുത്തേറ്റത്. അരുണിനെ പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

എസ്എംവി സ്‌കൂളിന് സമീപമാണ് സംഭവം. കുന്നുവിള ബസിന്റെ കണ്ടക്ടറാണ് അരുണ്‍. പ്രകോപനമില്ലാതെ അഞ്ചംഗ സംഘം ബസില്‍ കയറി അക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമത്തിന്റെ കാരണം വ്യക്തമല്ല.

Exit mobile version