കുന്നംകുളം : പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളില്‍ നിന്ന് 6 പ്ലസ് ടു വിദ്യാര്‍ത്ഥികളെ പുറത്താക്കിയ പ്രിന്‍സിപ്പല്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധം . ആഗസ്റ്റ് 26 ന് ശനിയാഴ്ച ,സ്‌കൂളില്‍ നടന്ന ഓണാഘോഷത്തിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥികളും പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ ഉണ്ടായ വാക്കു തര്‍ക്കം സംഘര്‍ഷമായി മാറിയിരുന്നു.
നാല്പതോളം കുട്ടികള്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ അടുത്ത പ്രവൃത്തി ദിവസമായ തിങ്കളാഴ്ച്ച ആറ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിച്ച പ്രിനിസിപ്പാള്‍ ശിഹാബുദ്ധീന്‍ പുള്ളത് ,എല്ലാവരെയും ഡിസ്മിസ്സ് ചെയ്തതായി അറിയിക്കുക ആയിരുന്നു .
ഡിസ്മിസ്സല്‍ നോട്ടിസ് കൈപറ്റാതിരുന്ന രക്ഷിതാക്കളോട് ഇമെയില്‍ ആയി അയക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു . മാതൃകാപരമായ നടപടി എടുക്കുന്നതിന് പകരം ജമാധിപത്യ വിരുദ്ധമായി ,വിദ്യാര്‍ത്ഥികളുടെ ഭാവിയും ആത്മവിശ്വാസവും പരിപൂര്‍ണ്ണമായി തകര്‍ക്കുന്ന രീതിയില്‍ ആണ് കുട്ടികളെ പുറത്താക്കിയിട്ടുള്ള സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ ഈ നടപടി .
അഞ്ചു മാസം മാത്രം പ്ലസ് ടു ബോര്‍ഡ് പരീക്ഷക്ക് അവശേഷിക്കുന്ന ഈ സാഹചര്യത്തില്‍ പുറത്താക്കല്‍ നടപടിയിലൂടെ വിദ്യാര്‍ത്ഥികളെ ജീവിതത്തില്‍ നിന്ന് തന്നെ പുറത്താക്കുന്നത് പോലെയാകും ഈ നടപടി .മോഡല്‍ പരീക്ഷകള്‍ രണ്ടു മാസം കൊണ്ട് തുടങ്ങാനിരിക്കെ പ്രിന്‍സിപ്പാളിന്റെ ഈ നടപടി അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് .
സ്‌കൂളിലോ ,കോളേജിലോ സംഘര്‍ഷം ഉണ്ടായാല്‍ അന്വേഷണ കമ്മറ്റിയെ നിയോഗിക്കുക , പിടിഎ വിളിച്ചു ചേര്‍ക്കുക ,സ്റ്റാഫ് കൗണ്‍സില്‍ ചേരുക തുടങ്ങിയ നടപടി ക്രമങ്ങള്‍ ഒന്നും പാലിക്കാതെ ആണ് പ്രിന്‍സിപ്പല്‍ ഏകപക്ഷീയമായി ഈ നടപടി സ്വീകരിച്ചിരിക്കുന്നത് .
അന്വേഷിച്ചപ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത് ഈ കാടന്‍ നീതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന്റെ പിന്നില്‍ ഉള്ളത് പ്രിന്‍സിപ്പല്‍ ശിഹാബുദ്ധീന്‍ പുള്ളത് എന്ന വ്യക്തി ആണെന്നതാണ്. അദ്ദേഹം കുട്ടികളോടും അധ്യാപകരോടും വളരെ ഈഗോയിസ്റ്റ് ആയാണ് ഇടപെടുന്നത് എന്നുമാണ് .
സ്‌കൂളിലെ പ്രശ്‌നങ്ങള്‍ രമ്യമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് പകരം ,കുട്ടികളെ നേരെ പുറത്താക്കിയിരിക്കുകയാണ് .ചോദിക്കാന്‍ വരുന്ന രക്ഷിതാക്കളോട് തീരുമാനത്തിന് വഴിപ്പെട്ടില്ലെങ്കില്‍ റാഗിംങ് കേസായി മാറ്റുമെന്നും ഇദ്ദേഹം ഭീഷണി പെടുത്തുന്നു .
പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുമായി പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ,പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ പോലും പരാതിപ്പെട്ടിട്ടില്ലാത്ത റാഗിങ് മായി പോലും വിഷയത്തെ വളച്ചൊടിക്കാന്‍ പ്രിന്‍സിപ്പല്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പ്രിനിസിപ്പാലിന്റെ അഡ്മിനിസ്‌ട്രേഷന്‍ പോരായ്മയാണ് ഈ വിഷയങ്ങള്‍ ഇത്ര രൂക്ഷമാക്കിയിരിക്കുന്നത് .
പുറത്താക്കല്‍ നടപടിക്ക് വിധേയമായ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷം പേര്‍ക്കും നാളിതു വരെ ഒരു വാണിങ്ങോ ,സസ്‌പെന്‍ഷനോ നേരത്തെ ലഭിച്ചിട്ടുള്ളവരല്ല .എന്നിട്ടും ഒരു വിഷയം ഉണ്ടായ ഉടനെ ,വിഷയങ്ങളെ അതി വൈകാരികമായി എടുത്ത് അടുത്ത പ്രവൃത്തി ദിവസം തന്നെ ഡിസ്മിസ് ചെയ്യുകയാണ് ചെയ്തത് .
ഒരു പൗരന് ഒരു ജനാധിപത്യ രാഷ്ട്രത്തിനകത്ത് ലഭിക്കേണ്ട സാമാന്യ നീതി പോലും ഇവിടെ നിഷേധിക്കപ്പെട്ടിരിക്കുകയാണ് . സ്‌കൂളില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നും ,ജനാധിപത്യ വിരുദ്ധമായ വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കുന്ന ഈ നടപടിക്കെതിരെ ഇടപെടണം എന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ ഗവര്‍ണര്‍ ,മനുഷ്യാവകാശ കമ്മീഷന്‍ ,മുഖ്യമന്ത്രി ,വിദ്യാഭ്യാസ മന്ത്രി ,ജനറല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ,സി ബി എസ് സി ബോര്‍ഡ് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കി കഴിഞ്ഞു .
പക്ഷപാതപരമല്ലാതെ ,അക്കാദമിക് രംഗത്ത് മാതൃക ആവേണ്ട സ്ഥാപന മേധാവി എടുക്കുന്ന ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികള്‍ അംഗീകരിക്കപ്പെട്ടാല്‍ നാളെ ഈ നടപടികളെ മാതൃകയാക്കി ഈ സ്‌കൂളില്‍ മാത്രമല്ല പല മാനേജുമെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ നാളെ പുറത്താക്കപ്പെട്ടേക്കാം .
ഖത്തറില്‍ ജോലി ചെയ്ത അനുഭവ സമ്പത്തുമായി പ്രിന്‍സിപ്പല്‍ ആയി ചാര്‍ജെടുത്ത അദ്ദേഹം,രാജ ഭരണവും ദൈവീക രാജ്യ ഭരണ നിയമങ്ങളും ആണ് പിന്തുടരുന്നതെന്ന് സ്‌കൂള്‍ ജീവനക്കാരില്‍ ഒരാള്‍ പറഞ്ഞു.
പ്രിന്‍സിപ്പലിന്റെ നടപടിയെ ചോദ്യം ചെയ്താല്‍ അധ്യാപകരെയും ഇദ്ദേഹം ഭീഷണിപ്പെടുത്തും. ദുര്‍ഗുണ പഠന ശാലപോലെ സ്‌കൂള്‍ നടത്താന്‍ ശ്രമിക്കുന്ന ഇദ്ദേഹത്തിന്റെ ജനാധിപത്യ വിരുദ്ധ സമീപനങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളില്‍ രണ്ടുപേരോട് പ്രിന്‍സിപ്പലിന് വ്യക്തിപരമായുള്ള പകയാണ് ഈ കടുത്ത നടപടിക്ക് പിന്നിലെന്നും ആക്ഷേപം ഉണ്ട്. മുടി നീട്ടി വളര്‍ത്തിയ ഒരു വിദ്യാര്‍ത്ഥിയോട് മുടി മുറിക്കാന്‍ ആവശ്യപ്പെടുകയും പെരുന്നാളിന് ശേഷം മുറിക്കാം എന്ന് പറഞ്ഞതിന് വിദ്യാര്‍ത്ഥിയെ ഓഫീസിലേക്ക് വിളിപ്പിച്ച് ഹരാസ്സ് ചെയ്തതിനെതിരെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചെത്തിയതും ചോദ്യം ചെയ്തതും പ്രിന്‍സിപ്പലിന് ഈഗോ ഉണ്ടാക്കിയ സംഭവം ആണെന്ന് പറയപ്പെടുന്നു .
സ്‌കൂള്‍ സി ഇ ഒയോട് പരാതിപ്പെട്ട വിദ്യാര്‍ത്ഥികളോട് എന്നെ ചോദ്യം ചെയ്ത നിങ്ങളെ ഞാനിതൊക്കെ അനുഭവിപ്പിക്കും എന്ന് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയിട്ട് അധികനാള്‍ ആയിട്ടില്ല എന്നും ആക്ഷേപം ഉണ്ട് . ജമാഅത്തെ ഇസ്ലാമി അനുഭാവമുള്ള അന്‍സാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് സി ബി എസ് സി സിലബസ്സില്‍ ഉള്ള സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് .
രണ്ടു വര്‍ഷം മാത്രമേയായുള്ളൂ ശിഹാബുദ്ധീന്‍ പ്രിന്‍സിപ്പല്‍ ആയി ചുമതല ഏറ്റെടുത്തിട്ട്. ഈ രണ്ടു വര്‍ഷത്തിനിടെ ഇദ്ദേഹം 3 കുട്ടികളെ പുറത്താക്കിയിരുന്നു. ഹോസ്റ്റലില്‍ സംഘര്‍ഷം ഉണ്ടായി എന്ന് പറഞ്ഞായിരുന്നു ആ പുറത്താക്കല്‍.