ചാലക്കുടി: പോത്തിന്റെ കുത്തേറ്റ് 56കാരന് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലെ കുറ്റിച്ചിറയിലാണ് സംഭവം. കൂര്‍ക്കമറ്റം ലത്തീന്‍ പള്ളിക്കു സമീപം പൊനത്തി വീട്ടില്‍ ഷാജു ആണ് മരിച്ചത്. തിരുവോണ പിറ്റേന്നാണു സംഭവം.
ബുധനാഴ്ച സന്ധ്യയോടെ മേയാന്‍ വിട്ട രണ്ടു പോത്തുകളെ തിരികെ കൊണ്ടു വരാനായി കപ്പത്തോടിനു സമീപമുള്ള പാടശേഖരത്തിലേക്കു പോയതായിരുന്നു ഷാജു. എന്നാല്‍ രാത്രി വൈകിയും മടങ്ങിയെത്തിയില്ല.
also read: 15 ദിവസം മുന്‍പ് ജോലി രാജിവച്ചു; ജോലി ചെയ്ത ആശുപത്രിയിലേക്ക് അവസാനം ചലനമറ്റ് അപര്‍ണ എത്തി
രാവിലെയായിട്ടും വീട്ടിലെത്താതായതോടെ അന്വേഷിച്ചപ്പോഴാണു പാടശേഖരത്തോടു ചേര്‍ന്നു ഇന്നലെ രാവിലെ എട്ടിന് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്. മൃതദേഹത്തില്‍ ഗുരുതര പരിക്കുണ്ടായിരുന്നു.
നെഞ്ചിന്‍കൂട് തകര്‍ന്ന നിലയിലായിരുന്നു മൃതദേഹം. പോത്തിന്റെ കുത്തേറ്റും ഇടിയേറ്റുമാണു ശരീരത്തില്‍ ഗുരുതര പരുക്കുണ്ടായതെന്നാണു കരുതുന്നതെന്നു പൊലീസ് അറിയിച്ചു. ചെമ്പ ഇനത്തില്‍ പെട്ട 2 പോത്തുകളും 200 കിലോയിലധികം തൂക്കമുള്ളവയാണ്. 2 ലക്ഷത്തിലധികം രൂപ വില വരുന്നവയാണ്.
Discussion about this post