മാസം ഒന്നരക്കോടിരൂപ ടോൾ നൽകുന്നത് വലിയ ബാധ്യത; ദേശീയപാതയിലെ ടോളിന് ഇളവ് തേടി കെഎസ്ആർടിസി; ആവശ്യം തള്ളി കേന്ദ്രം

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്ക് ദേശീയപാതയിലെ ടോൾ കേന്ദ്രങ്ങളിൽ ഈടാക്കുന്ന തുക ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ നിവേദനം കേന്ദ്രം തള്ളി. മാസം ഒന്നരക്കോടിരൂപയാണ് ടോൾനിരക്കായി കെഎസ്ആർടിസിക്ക് നൽകേണ്ടി വരുന്നത്. ഇതൊഴിവാക്കി കിട്ടാനാണ് സംസ്ഥാനം ശ്രമിച്ചത്. എന്നാൽ കേരളത്തിന് മാത്രമായി ഇത്തരമൊരു ഇളവ് നൽകാനാകില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു.

എല്ലാ സംസ്ഥാനങ്ങളിലെയും പൊതുമേഖലാ ട്രാൻസ്പോർട്ടിങ് കോർപ്പറേഷനുകൾ ടോൾ നൽകുന്നുണ്ട്. എന്നാൽ, ടോൾ കുടിശ്ശിക ബാധ്യതയായി മാറിയതിനെത്തുടർന്നാണ് കെഎസ്ആർടിസി ഇളവുതേടിയത്. ദേശീയപാത 66-ന്റെ നിർമാണം പൂർത്തിയാകുന്നതോടെ ടോൾനിരക്ക് കുത്തനെ ഉയരാനാണ് സാധ്യത.

കെഎസ്ആർടിസിയാകട്ടെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് തിരുവനന്തപുരം-കാസർകോട് പാതയാണ്. റോഡപകടനിരക്ക് കൂടിയസംസ്ഥാനത്ത് പൊതുഗതാഗതമേഖല ശക്തിപ്പെടുത്തുന്നതോടെ ഇരുചക്രവാഹന ഉപയോഗം കുറയ്ക്കാൻ സാധിക്കുമെന്നാണ് കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

ടോൾ റോഡുകൾ ഉപയോഗിച്ചാലും കെഎസ്ആർടിസിക്ക് യാത്രക്കാരിൽനിന്നും അധികനിരക്ക് ഈടാക്കാൻ കഴിയില്ല. പൊതുഗതാഗതസംവിധാനം ഉപയോഗിക്കുന്നവർക്ക് ടോൾനിരക്ക് ബാധ്യതയാകില്ല. ദേശീയപാതാവികസനം പൂർത്തിയാകുന്നതോടെ നഗരങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ രാത്രിസർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസിക്ക് കഴിയും.

ALSO READ- ഹൗസ് സർജൻസി സമയത്ത് മുതിർന്ന സർക്കാർ ഡോക്ടർ ബലമായി ചുംബിച്ചു; നേരിട്ട ദുരനുഭവം വെളിപ്പെടുത്തി യുവ വനിതാഡോക്ടർ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ഇതിലൂടെ സ്വകാര്യവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കാനാകും. എന്നാൽ ടോൾ നിരക്കിലുണ്ടാകുന്ന വർധന കെഎസ്ആർടിസിയെ രക്ഷിക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടിയാകും.

സാമ്പത്തിക പ്രതിസന്ധിയിലുള്ള കെഎസ്ആർടിസി ടോൾനിരക്ക് അധിക ബാധ്യതയാകും. ടോൾ ഒഴിവാക്കിയാൽ കൂടുതൽ ബസുകൾ ഓടിക്കാനാകുമെന്ന് കാണിച്ചാണ് കേന്ദ്രത്തെ സമീപിച്ചത്.

Exit mobile version