തിരുവനന്തപുരം: വീടുകയറി ഗുണ്ടാ ആക്രമണം. തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് നേതാജിപുരത്താണ് സംഭവം. നേതാജിപുരം പുളിക്കച്ചിറയ്ക്കു സമീപം ചാരുമുക്ക് നഹാസ് മന്‍സിലില്‍ നഹാസിന്റെ വീടിനു നേരെയാണ് ആക്രമണം നടന്നത്.
ഇന്നലെ രാത്രി 8.30ഓടേ നേതാജിപുരം സൊസൈറ്റി ജംഗ്ഷനില്‍ വെച്ച് നഹാസുമായി ആക്രമികള്‍ വക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെ നഹാസിന്റെ കൈ കമ്പികൊണ്ട് ബിനീഷ് , ശ്യാം എന്നിവര്‍ ചേര്‍ന്ന് അടിച്ചൊടിച്ചിരുന്നു. പരിക്കേറ്റ നഹാസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തുടര്‍ന്ന് സംഘം നഹാസിന്റെ വീട്ടിലെത്തി ഭാര്യ ഷിജി ( 41), മകള്‍ അസ്ന നഹാസ് ( 21) എന്നിവരെ അസഭ്യം പറഞ്ഞു. അക്രമികളെ കണ്ട് ഭയന്ന് വീട്ടുകാര്‍ കതകടച്ചു കുറ്റിയിട്ടതോടെ, അക്രമി സംഘം സ്‌കൂട്ടറുകളും ജനലുകളും അടിച്ചു തകര്‍ക്കുകയായിരുന്നു.
ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കാലക്കേസ് പ്രതി ഉള്‍പ്പെടെ 35 പേരോളം 10 മിനിറ്റ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് നാട്ടുകാര്‍ പറഞ്ഞു. ആക്രമണം തടയാനെത്തിയ നാട്ടുകാരെയും ഇവര്‍ പേടിപ്പിച്ച് ഓടിച്ചു വിട്ടു.
ഓഗസ്റ്റ് 7ന് നഹാസിന്റെ സുഹൃത്തും സമീപവാസിയുമായ രാജുവിന്റെ കൈ അടിച്ചൊടിച്ചത് ചോദ്യം ചെയ്തതിനാണ് നഹാസിനെയും ഇവര്‍ അടിച്ചെതെന്നു പറയുന്നു.
Discussion about this post