തിരുവനന്തപുരം: നടി അപര്‍ണ നായരുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് സിനിമാസീരിയല്‍ ലോകവും പ്രേക്ഷകരും. മരണത്തിനു തൊട്ടു മുന്‍പ് പോലും അപര്‍ണ സോഷ്യലിടത്ത് പങ്കുവച്ചത് ഏറെ സന്തോഷം നിറഞ്ഞ ചിത്രങ്ങള്‍ മാത്രമാണ്.
വ്യാഴാഴ്ച വൈകുന്നേരമാണ് തിരുവനന്തപുരത്തെ വീട്ടില്‍ അപര്‍ണയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സജീവതാരമാണ് അപര്‍ണ. ദിവസവും തന്റെ വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു.
‘ഒരുപാട് ദേഷ്യപ്പെടുന്നവളാകാം. ഒരുപാട് വാശിയുള്ളവളാകാം. എപ്പോഴും ചിരിച്ചുകൊണ്ട് നടക്കുന്നവളാകാം. എന്നാല്‍ ശരിയ്ക്കുമുള്ള അവള് രാത്രിയുടെ നിശബ്ദതയില്‍ മുഖംഅമര്‍ത്തി പൊട്ടിക്കരയുന്നവളാണ്. ഒരുപാട് സങ്കടങ്ങള്‍ ഉള്ളിലൊതുക്കി സ്വയം ആശ്വസിക്കുന്നവളാണ്. ഒരുപാട് പ്രതീക്ഷയോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവളാണ്. ഒറ്റപ്പെടുത്തുമ്പോഴും അടിച്ചമര്‍ത്തുമ്പോഴും നിങ്ങള്‍ ഒന്ന് ഓര്‍ക്കുക. അവളുടെ മാറ്റത്തിന് നകാരണം നിങ്ങള്‍ ഒരുക്കിയ സാഹചര്യങ്ങളാണ്’ എന്നു പറയുന്ന ചിരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
”എന്റെ ഉണ്ണി കളി പെണ്ണ്” എന്ന അടിക്കുറിപ്പോടെ മകളുടെ ചിത്രമായിരുന്നു അപര്‍ണ അവസാനമായി പങ്കുവച്ചത്. അതും മരണത്തിന് മണിക്കൂറുകള്‍ക്കു മുമ്പ്.
അതിന് മുന്‍പും പങ്കുവച്ചതെല്ലാം അമ്മയും ഭാര്യയും ആയുള്ള കാണുന്നത് പ്രസന്നവദനയായുള്ള ചിത്രങ്ങളാണ്. ഇത്രയേറെ സന്തോഷത്തില്‍ നില്‍ക്കുമ്പോഴും ഉള്ളില്‍ സങ്കടങ്ങള്‍ ഉള്ളിലൊതുക്കിയുള്ള ജീവിതമായിരുന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഭര്‍ത്താവും രണ്ട് പെണ്കുഞ്ഞുങ്ങളും അടങ്ങുന്നതാണ് അപര്‍ണയുടെ കുടുംബം. 2009ലെ മേഘതീര്‍ത്ഥം എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം നടത്തി. അച്ചായന്‍സ്, കോടതി സമക്ഷം ബാലന് വക്കീല്‍, കല്‍ക്കി തുടങ്ങിയ സിനിമകളിലും ശ്രദ്ധേയയായി. കടല്‍ പറഞ്ഞ കഥ ആണ് ഏറ്റവും അവസാനം അഭിനയിച്ച ചിത്രം.