തിരുവനന്തപുരം: കേരളത്തില്‍ പല ഇടങ്ങളിലും ഭേദപ്പെട്ട് മഴലഭിക്കാന്‍ സാധ്യത. ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ രാത്രി തലസ്ഥാനത്തുള്‍പ്പെടെ തെക്കന്‍ കേരളത്തില്‍ മഴ ലഭിച്ചിരുന്നു.
അതേസമയം, ആഗസ്റ്റിന് പിന്നാലെ സെപ്റ്റംബറില്‍ കേരളത്തില്‍ മഴ സാധ്യത വളരെ കുറവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ സെപ്റ്റംബര്‍ മാസത്തെ പ്രവചന പ്രകാരം കേരളത്തില്‍ സാധാരണ /സാധാരണയില്‍ കുറവ് മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. ഭൂരിഭാഗം മേഖലയിലും സാധാരണ സെപ്റ്റംബറില്‍ ലഭിക്കേണ്ട മഴയെക്കാള്‍ കുറവ് ലഭിക്കാനാണ് സാധ്യത.