തിരുവനന്തപുരം: തിരുവോണ ദിനത്തില്‍ അവധിയില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയറിയിച്ച് മന്ത്രി വീണാ ജോര്‍ജ് എത്തിയതിന്റെ സന്തോഷം പങ്കുവച്ച് ആരോഗ്യ പ്രവര്‍ത്തകര്‍. ഇത്ര വലിയ ആളായിട്ടും തങ്ങളെ പോലെയുള്ളവരെ വന്ന് കണ്ടതില്‍ സന്തോഷമുണ്ടെന്ന് എസ്.എ.ടി ആശുപത്രിയിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായ ഹെലന്‍ പറഞ്ഞു.
‘ ആദ്യമായാണ് ഒരു മന്ത്രി കാണാന്‍ വരുന്നത്. ഞങ്ങളോടൊപ്പം എന്നല്ലേ പറയാറ്, ഇപ്പോള്‍ ഞങ്ങളും നിങ്ങളോടൊപ്പമുണ്ടെന്നും ഹെലന്‍ പറഞ്ഞു. ഹെലന്റെ കൈപിടിച്ച് മന്ത്രി സന്തോഷത്തില്‍ പങ്കുചേരുകയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം നിന്ന് സെല്‍ഫിയെടുക്കുകയും ചെയ്തു.
തിരുവോണ ദിനത്തില്‍ അവധിയെടുക്കാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരെ കാണാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എസ്.എ.ടി.യിലും ജനറല്‍ ആശുപത്രിയിലുമാണ് മന്ത്രി വീണാ ജോര്‍ജ് എത്തിയത്. 150 ഓളം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരാണ് മെഡിക്കല്‍ കോളേജിലും എസ്.എ.ടി.യിലുമായി തിരുവോണ ദിവസം ആദ്യ ഷിഫ്റ്റില്‍ സേവനമനുഷ്ഠിച്ചത്. അവര്‍ക്ക് മന്ത്രി വസ്ത്രങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.
അനാഥര്‍ സംരക്ഷിക്കപ്പെടുന്ന തിരുവനന്തപുരം ജനറല്‍ ആശുപത്രി ഒന്‍പതാം വാര്‍ഡിലും മന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു. അവര്‍ക്കും മന്ത്രി വസ്ത്രങ്ങള്‍ സമ്മാനിച്ചു.