സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ നീന്താനിറങ്ങിയ യുവാവിനെ കാണാതായി

കോട്ടയം തൃക്കൊടിത്താനം സ്വദേശി ജിഷ്ണുവിനെയാണ് പുഴയില്‍ കാണാതായത്.

പാലക്കാട്: ഷൊര്‍ണൂര്‍ ഭാരതപ്പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നീന്താനിറങ്ങിയ യുവാവിനെ കാണാതായി. കോട്ടയം തൃക്കൊടിത്താനം സ്വദേശി ജിഷ്ണുവിനെയാണ് പുഴയില്‍ കാണാതായത്.

പുഴയില്‍ നീന്താന്‍ ഇറങ്ങിയതായിരുന്നു ജിഷ്ണു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും നാട്ടുകാരും സ്ഥലത്ത് എത്തി തിരച്ചില്‍ നടത്തിയെങ്കിലും ജിഷ്ണുവിനെ കണ്ടെത്താന്‍ സാധിച്ചില്ല. ജിഷ്ണുവിനായി ഇന്ന് വീണ്ടും തിരച്ചില്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version