തിരുവോണ ദിനത്തില്‍ ഫുഡ് ഡെലിവറി എക്‌സിക്യൂട്ടീവുമാര്‍ക്ക് ഭക്ഷണ പൊതികള്‍ നല്‍കി സന്നദ്ധ സംഘടനകള്‍, മാതൃക

ഫിയോ എന്ന ഏജൻസിയാണ് ഇക്കുറി ക്ലബ് സുലൈമാനിയുടെ ഈ വേറിട്ട ആശയത്തിന് രൂപകൽപ്പന നൽകിയത്.

തിരുവനന്തപുരം: വെയിലും മഴയും മറ്റ് ആഘോഷങ്ങളൊന്നുമില്ലാതെ നമ്മള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണവുമായി ഓടിയെത്തുന്നവരാണ് ഫുഡ് ഡെലിവറി എക്സിക്യൂട്ടീവുമാര്‍. തിരുവോണ ദിവസവും അവര്‍ നമുക്ക് വേണ്ടി ഓടുകയായിരുന്നു. ഇപ്പോഴിതാ, നമുക്ക് ഭക്ഷണം എത്തിച്ചു തരുന്ന കൈകള്‍ക്ക് തിരുവോണ നാളില്‍ ഭക്ഷണ പൊതികള്‍ എത്തിച്ചു നല്‍കി മാതൃകയായിരിക്കുകയാണ് തിരുവനന്തപുരത്തെ ഫിയോയും ക്ലബ് സുലൈമാനിയും.

തിരുവോണ നാളിലും വീട്ടുകാര്‍ക്കൊപ്പം സദ്യ ഉണ്ണാന്‍ കഴിയാതെ കുടുംബം പോറ്റുന്നതിനു വേണ്ടി നിരത്തുകളില്‍ സജീവമായിരുന്നു ഫുഡ് ഡെലിവറി എക്സിക്യൂട്ടീവുമാര്‍. ഇവരുടെ അശ്രാന്ത പരിശ്രമത്തോടുള്ള ആദരസൂചകമായി ആണ് തിരുവോണ നാളില്‍ ക്ലബ് സുലൈമാനി സൗജന്യ ഭക്ഷണ പാക്കറ്റുകള്‍ എത്തിച്ചു നല്‍കിയത്.

ഫിയോ എന്ന ഏജന്‍സിയാണ് ഇക്കുറി ക്ലബ് സുലൈമാനിയുടെ ഈ വേറിട്ട ആശയത്തിന് രൂപകല്‍പ്പന നല്‍കിയത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ അഞ്ജന ഗോപകുമാര്‍ ഓണ സദ്യ പാക്കറ്റുകളുടെ വിതരണം നിര്‍വഹിച്ചു. വൈകുന്നേരമായപ്പോള്‍ പോലും പലരും ഭക്ഷണം പോലും കഴിക്കാതെ മറ്റുള്ളവര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കുന്ന തിരക്കില്‍ ആയിരുന്നു.

Exit mobile version