പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകന്റെ ഇരുമുടിക്കെട്ടില്‍ നിന്ന് പാമ്പിനെ പിടികൂടി. ഇരുമുടിക്കും അത് പൊതിഞ്ഞിരുന്ന തുണിക്കും ഇടയില്‍ അനക്കം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പാമ്പിനെ പിടികൂടിയത്.
തമിഴ്നാട്ടില്‍ നിന്ന് എത്തിയ തീര്‍ത്ഥാടകന്റെ ഇരുമുടിക്കുള്ളിലാണ് പാമ്പ് കയറിയത്. തീര്ത്ഥാടകന് പതിനെട്ടാം പടിക്ക് സമീപം മരച്ചുവട്ടില്‍ ഇരുമുടിക്കെട്ടില്‍ തല വെച്ച് കിടന്നുറങ്ങുകയായിരുന്നു.
also read: വാഴയിലയിൽ വിളമ്പിയ ഓണസദ്യ; ഒപ്പം മലയാളികൾക്ക് ഓണാശംസയും നേർന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ
അപ്പോഴാണ് ഇരുമുടിക്കും അത് പൊതിഞ്ഞിരുന്ന തുണിക്കും ഇടയില്‍ അനക്കം തോന്നിയത്. പാമ്പിനെ കണ്ടതോടെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വനംവകുപ്പിനെ വിവരം അറിയിച്ചു.
തുടര്‍ന്ന് ദ്രുത കര്‍മ്മ സേനാംഗം എത്തി പാമ്പിനെ പിടികൂടി. പതിനെട്ടാം പടിക്ക് സമീപത്തെ മരങ്ങളില്‍ പാമ്പുകളുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.മരത്തില്‍ നിന്ന് പാമ്പുകള്‍ വീഴുന്നത് ഇടയ്ക്ക് സംഭവിക്കാറുണ്ട്.
Discussion about this post