കാസര്‍കോട്: കാഞ്ഞങ്ങാട് നെഹ്റു കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പിവി പുഷ്പജയുടെ വീടിന് നേരെ ബോംബേറ്. ചീമേനി കൊടക്കാടുള്ള വീടിന് നേരെയാണ് ബോംബെറിഞ്ഞത്. കഴിഞ്ഞ നാല് ദിവസമായി ടീച്ചര്‍ എറണാകുളത്ത് ബന്ധുവിന്റെ വീട്ടിലായിരുന്നു.
തിരിച്ചെത്തിയപ്പോളാണ് വീടിന് നേരെയുള്ള ആക്രമണം അറിയുന്നത്. ഒന്നാം നിലയിലെ ജനല്‍ വാതിലിന് നേരെയാണ് അക്രമികള്‍ ബോംബെറിഞ്ഞത്. ജനല്‍ പാളികള്‍ തകര്‍ന്നു. ചുമരിനും കേട് പാടുകള്‍ സംഭവിച്ചിട്ടുണ്ട്. നാടന്‍ ബോംബ് എറിഞ്ഞാതാണെന്നാണ് സംശയം.
കഴിഞ്ഞ ദിവസം വനിതാ മതിലുമായി ബന്ധപ്പെട്ട് ടീച്ചര്‍ സ്വകാര്യ ചാനലിന് അഭിമുഖം നല്‍കിയിരുന്നു. പിന്നീട് പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു. ഈ സാഹചര്യത്തിലാകാം ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.
Discussion about this post