ആശ്വാസം, ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍, കുറഞ്ഞത് 200രൂപ

ന്യൂഡല്‍ഹി: ഗാര്‍ഹിക പാചക സിലിണ്ടറുകളുടെ വില കുറഞ്ഞു. രാജ്യത്ത് 200 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടര്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും പ്രയോജനം കിട്ടും.

കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് പുതിയ തീരുമാനം. ഉജ്വല സ്‌കീമിലുള്ളവര്‍ക്ക് നേരത്തെ നല്‍കിയ സബ്‌സിഡിക്ക് പുറമെയാവും ഈ കിഴിവ് ലഭിക്കുക. നിലവില്‍ ഗാര്‍ഹിക പാചക സിലിണ്ടറുകളുടെ വില ഉയര്‍ന്ന നിലയിലാണ്.

also read: സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സെന്‍റ് നെല്ലിക്കുന്നേലിന്‍റെ മാതാവ് അന്നമ്മ ജോസഫ് നിര്യാതയായി

ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വരുന്നത്.നേരത്തെ വിലക്കയറ്റത്തിനെതിരെ നിരവധി തവണ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നും. എന്നാല്‍ ഇതുവരേയും വില കുറച്ചിരുന്നില്ല.

നേരത്തെ ഉജ്വല സ്‌കീമിലുള്ളവര്‍ക്ക് 200 രൂപ ഇളവ് ലഭിച്ചിരുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഗാര്‍ഹിക പാചക സിലിണ്ടറുകളുടെ വില കുറച്ചതായി അറിയിച്ചത്.

Exit mobile version