കണ്ണൂര്‍: 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥനെ പിടികൂടി വിജിലന്‍സ്. ചക്കരക്കല്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഉമര്‍ ഫറൂഖിനെയാണ് വിജിലന്‍സ് കൈയ്യോടെ പിടികൂടിയത്. പാസ്പോര്‍ട്ട് വെരിഫിക്കേഷന് നടത്താന്‍ ചക്കരക്കല്‍ സ്വദേശിയായ യുവാവില്‍ നിന്ന് ഉമര്‍ ഫറൂഖ് 1000 രൂപ കൈക്കൂലി വാങ്ങിയെന്ന് വിജിലന്‍സ് അറിയിച്ചു.
കണ്ണൂര്‍ വിജിലന്‍സ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 1,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഉമര്‍ ഫറൂഖിനെ പൊക്കിയത്.
വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്പെക്ടര്‍മാരായ അജിത് കുമാര്‍, വിനോദ്, പി.ആര് മനോജ്, സബ് ഇന്‍സ്പെക്ടര്‍ ഗിരീഷ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ രാധാകൃഷ്ണന്, പ്രവീണ്‍, ബാബു, നിജേഷ്, സി.പി.ഒ സുകേഷ് എന്നിവരുമുണ്ടായിരുന്നു.