മലപ്പുറം: നിലമ്പൂര്‍ മമ്പാട് ഓടായിക്കലില്‍ പുഴയില്‍ കുളിക്കുന്നതിനിടെ സഹോദരങ്ങളുടെ മക്കള്‍ മുങ്ങിമരിച്ചു. മമ്പാട് പന്തലിങ്ങല്‍ മില്ലുംപടി സ്വദേശികളായ അഫ്താബ് റഹ്മാന് (14), റയാന് (11) എന്നിവരാണ് മരിച്ചത്. പന്തലിങ്ങള്‍ മില്ലും പടി വീട്ടിക്കല്‍ ഹൗസില്‍ സഹോദരന്മാരായ ഹമീദ്, സിദ്ദീഖ് എന്നിവരുടെ മക്കളാണ് ഇരുവരും.
ഞായറാഴ്ച വൈകീട്ട് 5.30-ഓടെയാണ് സംഭവം. മമ്പാട് ഓടായിക്കലില്‍ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. ഇതിനിടെ ഒഴുക്കില്‍പ്പെട്ടു. എന്നാല്‍ നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രണ്ടുപേരുടെയും മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഓടായിക്കല്‍ റെഗുലേറ്റര്‍ ബ്രിഡ്ജിന് താഴ്ഭാഗത്താണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. അവധി ആഘോഷിക്കാന്‍ പിതാവിന്റെ സഹോദരിയുടെ വീട്ടിലെത്തിയ കുട്ടികളാണ് അപകടത്തില്‍ പെട്ടത്. കുടുംബത്തോടൊപ്പം ആണ് ഇവര്‍ കുളിക്കാനായി പുഴയിലെത്തിയത്.
Discussion about this post