ബംഗളൂരു: ബംഗളൂരുവില്‍ മലയാളി യുവതിയെ ലിവ് ഇന്‍ പാര്‍ട്ണര്‍ തലയ്ക്കടിച്ച് കൊന്നു. തിരുവനന്തപുരം സ്വദേശിനി ദേവ (24) യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൊല്ലം സ്വദേശി വൈഷ്ണവിനെ (24) അറസ്റ്റ് ചെയ്തു.
ബെംഗളുരുവിലെ ബേഗൂരിന് അടുത്തുള്ള ന്യൂ മികോ ലേ ഔട്ടിലാണ് സംഭവം. ഇന്നലെ രാത്രിയാണ് കൊലപാതകമുണ്ടായത്.
യുവതിക്കൊപ്പം താമസിക്കുകയായിരുന്നു വൈഷ്ണവ്. പഠന കാലം മുതല്‍ പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നു.
ദേവയെ വൈഷ്ണവ് കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വിവരം. ഇരുവര്‍ക്കും ഇടയില്‍ ഇന്നലെ വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നും ബഹളം കേട്ടതായും അയല്‍വാസികള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ബേഗൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.