വീട് അടച്ചിട്ട നിലയില്‍, ചവിട്ടി തുറന്നപ്പോള്‍ കണ്ടത് 26കാരി മരിച്ച നിലയില്‍

തിരുവനന്തപുരം: യുവതിയെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആര്യനാട് പുതുക്കുളങ്ങരയിലാണ് സംഭവം. വിതുര മരുതാമല സ്വദേശി ബെന്‍സിയാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ബെന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നരൂവാമൂട് സ്വദേശി ജോബിന്‍ ആണ് ബെന്‍സിയുടെ ഭര്‍ത്താവ്. കൊറിയര്‍ സര്‍വീസില്‍ ജോലി ചെയ്യുകയാണ് ജോബിന്‍. വീടിനോട് ചേര്‍ന്നുള്ള സ്ഥാപനത്തില്‍ ബെന്‍സി ഫിസിയോതെറാപിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു.

also read: ബിജെപിയെ പരാജയപ്പെടുത്തണം: ഇടതുപക്ഷവുമായി സഖ്യം തുടരും: എംകെ സ്റ്റാലിന്‍

നാലുമാസമായി ഇവര്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. ബെന്‍സി ജീവനൊടുക്കിയ സമയത്ത് ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു.

തുടര്‍ന്ന് അയല്‍വീട്ടുകാരെ വിളിച്ചു വരുത്തി വീടു ചവിട്ടി തുറന്നപ്പോഴാണ് ബെന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version