എല്ലായ്‌പ്പോഴും എന്നെ പിന്തുണയ്ക്കുന്ന അമ്മയ്‌ക്കൊപ്പം! ചെസ് ലോകകപ്പിലെ വെള്ളി മെഡൽ അമ്മയുടെ കഴുത്തിലണിയിച്ച് പ്രഗ്‌നാനന്ദ

ബാക്കു: ചെസ് ലോകകപ്പിലെ രണ്ടാം സ്ഥാനം നേടി രാജ്യത്തിന് അഭിമാനമായ ചെസ്താരം ആർ പ്രഗ്നാനന്ദ തനിക്ക് ലഭിച്ച വെള്ളി മെഡൽ അമ്മയ്ക്ക് സമ്മാനിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽവെച്ചാണ് പ്രഗ്‌നാനന്ദ അമ്മ നാഗലക്ഷ്മിയുടെ കഴുത്തിൽ മെഡൽ അണിയിച്ചത്.

ഫിഡെ ചെസ് ലോകകപ്പ് ഫൈനലിൽ നോർവേ താരം മാഗ്‌നസ് കാൾസനോടാണ് പ്രഗ്‌നാനന്ദ പൊരുതിവീണത്. താരം അമ്മയോടൊപ്പമുള്ള ചിത്രം എക്‌സ് പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) പങ്കുവച്ചിട്ടുമുണ്ട്.

ഫിഡെ ലോകകപ്പ് വെള്ളി മെഡൽ നേടിയതിന്റെയും 2024 കാൻഡിഡേറ്റ്‌സ് യോഗ്യത ഉറപ്പിച്ചതിന്റെയും ആഹ്ലാദത്തിലാണു താനെന്ന് പ്രഗ്‌നാനന്ദ പറയുന്നു. ”എനിക്ക് എല്ലാവരും നൽകിയ പിന്തുണയ്ക്കും പ്രാർഥനയ്ക്കും നന്ദിയുണ്ട്.”

”എല്ലായ്‌പ്പോഴും എന്നെ പിന്തുണയ്ക്കുന്ന, സന്തോഷിക്കുന്ന, അഭിമാനിക്കുന്ന അമ്മയ്‌ക്കൊപ്പം”- എന്നാണ് പ്രഗ്‌നാനന്ദ കുറിച്ചത്.

ALSO READ- വിവാഹം കഴിഞ്ഞ് രണ്ടു മാസം തികയുന്നതിന് മുമ്പ് ആത്മഹത്യ, രേഷ്മയുടെ മരണവാര്‍ത്ത കേട്ട നടുക്കം മാറാതെ ഉറ്റവര്‍

ടൈബ്രേക്കറിലെ ആദ്യ ഗെയിം ജയിച്ചാണ് കാൾസൻ കരിയറിലെ ആദ്യ ലോകകപ്പ് വിജയം സ്വന്തമാക്കിയത്. രണ്ടാം ഗെയിം സമനിലയിൽ പിരിഞ്ഞു. ടൈബ്രേക്കറിൽ വിജയത്തിന് ആവശ്യമായ ഒന്നര പോയിന്റ് കാൾസൻ സ്വന്തമാക്കുകയായിരുന്നു. അതേസമയം, ഫൈനൽ വരെ എത്തിയ 19കാരൻ പ്രഗ്‌നാനന്ദയുടെ നേട്ടം കിരീടനേട്ടത്തേക്കാൾ ചെറുതല്ലെന്നാണ് വിലയിരുത്തൽ.

Exit mobile version