പൊതുസ്ഥലത്ത് ഖുറാനും ബൈബിളും കത്തിച്ചാല്‍ കടുത്ത ശിക്ഷ

കോപ്പന്‍ഹേഗ്: ഡെന്‍മാര്‍ക്കില്‍ പൊതുസ്ഥലത്ത് ഖുറാനും ബൈബിളും കത്തിച്ചാല്‍ കടുത്ത ശിക്ഷ. ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇതിനായി ബില്‍ അവതരിപ്പിക്കാന്‍ ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ തീരുമാനിച്ചു.

പുതിയ ബില്‍ പ്രകാരം ഖുറാനോ ബൈബിളോ തോറയോ കത്തിച്ചാല്‍ രണ്ടു വര്‍ഷം വരെ തടവ് ലഭിക്കും. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുമായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ അയവ് വരുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് ഡാനിഷ് സര്‍ക്കാരിന്റെ നീക്കം.

also read: പൊള്ളലേറ്റ കുട്ടിയെ കരയിപ്പിച്ച് ട്രെയിനില്‍ ഭിക്ഷാടനം; ആര്‍പിഎഫ് പിടികൂടി, കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഖുറാന്‍, ബൈബിള്‍, തോറ എന്നിവ കത്തിക്കുകയോ മറ്റേതെങ്കിലും തരത്തില്‍ നശിപ്പിക്കുകയോ ചെയ്ത് മതവികാരത്തെ മുറിവേല്‍പ്പിക്കാനോ ശ്രമിക്കുന്നതിനെിരെയാണ് നിയമം നടപ്പിലാകുക. മതവിഭാഗങ്ങള്‍ക്ക് പ്രാധാന്യമുള്ള വസ്തുക്കളുടെ ശരിയായ രീതിയിലല്ലാത്ത കൈകാര്യം ചെയ്യലുകള്‍ക്കെതിരെ നിയമം കൊണ്ടുവരുമെന്നാണ് ഡെന്‍മാര്‍ക്ക് നിയമ വിഭാഗ മന്ത്രി പീറ്റര്‍ പറഞ്ഞത്.

Exit mobile version