മലപ്പുറം: താനൂര്‍ കസ്റ്റഡി മരണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പ്രതിപ്പട്ടിക. ലഹരിവിരുദ്ധ സ്ക്വാഡിലെ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. സീനിയര്‍ സിപിഒ ജിനേഷ് സിപിഒമാരായ ആല്ബിന്, ജിനേഷ്, വിപിന്‍ എന്നിവരാണ് പ്രതികള്‍.
കേസില്‍ എസ്ഐയെ ഉള്‍പ്പെടെ എട്ട് പോലീസുകാരെ നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ ചതവുകള്‍ അടക്കം 13 പാടുകളെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ആമാശയത്തില്‍ നിന്നും ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകളും കണ്ടെത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റജി എം കുന്നിപ്പറമ്പനാണ് കേസിന്റെ അന്വേഷണ ചുമതല.
താമിര്‍ ജിഫ്രിയുടെ മുതുകില്‍ ചതഞ്ഞ അഞ്ച് പാടുകളും കാലിന്റെ പിന്‍ഭാഗത്ത് മൂന്ന് പാടുകളും ഉള്‍പ്പെടെ പതിമൂന്ന് പരുക്കുകളാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍.18 ഗ്രാം എംഡിഎംഎ യുമായി താമിര്‍ ഉള്‍പ്പെടെ അഞ്ച്പേരെയായിരുന്നു താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
Discussion about this post