തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്ത് അഴിച്ചുവിട്ട അക്രമങ്ങളില്‍ പോലീസ് നടപടി ശക്തമാക്കി മുന്‍പോട്ടു പോകുന്നു. ഇതുവരെ 1772 കേസുകളിലായി 5397 പേരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച്ച ഉച്ചവരെയുള്ള കണക്കുകളാണ് പുറത്ത് വരുന്നത്.
അറസ്റ്റിലായവരില്‍ 4666 പേര്‍ സ്റ്റേഷന്‍ ജാമ്യത്തിലും കോടതി ജാമ്യത്തിലുമായി പുറത്തിറങ്ങി. ഗുരുതരവകുപ്പുകളില്‍ അറസ്റ്റിലായ 731 പേര്‍ ഇപ്പോള്‍ റിമാന്‍ഡ് തടവിലാണ്. സംസ്ഥാനത്ത് വ്യാപക അക്രമങ്ങളും നാശനഷ്ടങ്ങളുമാണ് മൂന്ന് ദിവസങ്ങളിലായി ചെയ്ത് കൂട്ടിയത്.