കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് പത്തൊന്‍പതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വീട്ടില്‍ പൂട്ടിയിട്ട സംഭവത്തില്‍ പ്രതിയെ പിടികൂടി പോലീസ്. കുണ്ടുതോട് സ്വദേശിയായ ജുനൈദ് ആണ് പിടിയിലായത്.
പ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് പോലീസിന്റെ ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവില്‍ വടകരയ്ക്ക് സമീപത്ത് വെച്ച് ജുനൈദ് പോലീസിന്റെ വലയിലാവുകയായിരുന്നു.
നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയിരിക്കുന്നത്. ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ് ജുനൈദ് ഉള്ളത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് തൊട്ടില്‍പ്പാലം സ്വദേശിയായ പത്തൊന്‍പതുകാരിയെ ഹോസ്റ്റലില്‍ നിന്നും കാണാതാവുന്നത്. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ജുനൈദിന്റെ വീട്ടില്‍ വെച്ച് വിവസ്ത്രയായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുന്നത്.
പോലീസ് വാതില്‍ തകര്‍ത്താണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. രക്ഷിതാക്കള്‍ വിദേശത്തായതിനാല്‍ ഒറ്റയ്ക്കാണ് ജുനൈദ് വീട്ടില്‍ കഴിഞ്ഞിരുന്നത്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നാണ് പോലീസ് നല്കുന്ന വിവരം.
അതേതസമയം, പ്രതി ജുനൈദ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനത്തിന് ശേഷം ദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തി. എന്നാല്‍ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. വീട്ടില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തതിനാല്‍ മറ്റൊരു കേസും ജുനൈദിനെതിരെ ചുമത്തിയിട്ടുണ്ട്.
Discussion about this post