തിരുവനന്തപുരം: ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ ഡോക്ടറെ കാണിച്ച് മടങ്ങവെ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് യുവാവ് മരിച്ചു. നഗരൂര്‍ കടവിള പുല്ലുതോട്ടം വിശാല്‍ വിലാസത്തില്‍ ദേവരാജ് (39) ആണ് മരിച്ചത്. കിളിമാനൂര്‍ – ആലംകോട് റോഡില്‍ കടവിളയിലായിരുന്നു അപകടം നടന്നത്.
അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു ദേവരാജിന്റെ ഭാര്യ വിജി. ഇരുവരും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പോയി മടങ്ങവെയായിരുന്നു അപകടം നടന്നത്. ബസില്‍നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ബസ് മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് ദേവരാജ് തെറിച്ച് റോഡില്‍ വീഴുകയായിരുന്നു.
ഉടനെ ദേവരാജിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ നഗരൂര്‍ പോലീസ് കേസെടുത്തു. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം സംസ്ക്കാരം നടക്കും. മകന്: ദേവനന്ദ്.
Discussion about this post