വയനാട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു: 9 തോട്ടം തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, പരിക്കേറ്റവരുടെ നില ഗുരുതരം

കല്‍പ്പറ്റ: വയനാട് തലപ്പുഴ കണ്ണോത്ത്മലയില്‍ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം. ഒമ്പത് പേര്‍ തത്ക്ഷണം മരിച്ചു. തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെല്ലാം സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട്.

വാളാട് നിന്ന് തലപ്പുഴയിലേക്ക് തോട്ടം തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. 14 യാത്രക്കാരായിരുന്നു ജീപ്പില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമാണ്. മരിച്ചവര്‍ എല്ലാം വയനാട് സ്വദേശികളാണ്.

Exit mobile version