69ാമത് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നായാട്ടിലൂടെ ഷാഹി കബീര്‍ സ്വന്തമാക്കി. തിരക്കഥയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു നായാട്ട്.
അതേസമയം, മേപ്പടിയാനിലൂടെ പുതുമുഖ സംവിധായകനുള്ള ഇന്ദിര ഗാന്ധി പുരസ്‌കാരം വിഷ്ണു മോഹന് ലഭിച്ചു. മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്‌കാരം ‘ചവിട്ട്’ സിനിമയിലൂടെ അരുണ്‍ അശോക് സോനു കെ പി സ്വന്തമാക്കി.
കൃഷാന്ത് ഒരുക്കിയ ആവാസവ്യൂഹമായിരുന്നു മികച്ച പരിസ്ഥിതി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് പുരസ്‌കാരങ്ങളാണ് നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മലയാളത്തിന് ലഭിച്ചത്.
ആര്‍ എസ് പ്രദീപ് ഒരുക്കിയ മൂന്നാം വളവാണ് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. അദിതി കൃഷ്ണദാസിന്റെ ‘കണ്ടിട്ടുണ്ട്’ ആണ് ബെസ്റ്റ് അനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.
മലയാള സിനിമയ്ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍
1 മികച്ച നടന്‍ പ്രത്യേക പരാമര്‍ശം – ഇന്ദ്രന്‍സ് (ഹോം)
2 മികച്ച മലയാള സിനിമ – ഹോം
3 മികച്ച തിരക്കഥ – ഷാഹി കബീര്‍ (നായാട്ട്)
4 പുതുമുഖ സംവിധായകനുള്ള ഇന്ദിര ഗാന്ധി പുരസ്‌കാരം- വിഷ്ണു മോഹന്‍ (മേപ്പടിയാന്‍)
5 മികച്ച ഓഡിയോഗ്രഫി – അരുണ്‍ അശോക് സോനു കെ പി (ചവിട്ട്)
6 പരിസ്ഥിതി ചിത്രം – ആവാസവ്യൂഹം (കൃഷാന്ത്)
നോണ്‍ ഫീച്ചര്‍ ഫിലിം
1 മികച്ച പരിസ്ഥിതി ചിത്രം – മൂന്നാം വളവ് (ആര്‍ എസ് പ്രദീപ്)
2 ബെസ്റ്റ് അനിമേഷന്‍ ചിത്രം – കണ്ടിട്ടുണ്ട് (അദിതി കൃഷ്ണദാസ്)
Discussion about this post